Latest NewsKeralaNews

പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി

ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാന്‍ കഴിയില്ലെന്ന് യുജിസി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയം ആയി കണക്കാന്‍ കഴിയില്ലെന്ന് യുജിസി അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യുജിസി നിലപാട് വ്യക്തമാക്കിയത്.

Read Also: വിദേശികൾക്ക് ഡൈവിംഗ് ലൈസൻസ് നൽകുന്നതിന് സ്‌പോൺസറുടെ അനുമതി വേണ്ട: സൗദി വാട്ടർ സ്‌പോർട്‌സ് ആൻഡ് ഡൈവിംഗ് ഫെഡറേഷൻ

ഇക്കാര്യം രേഖമൂലം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് യുജിസിക്ക് നിര്‍ദ്ദേശം നല്‍കി. നേരത്തെ കേസില്‍ യുജിസിയെ കക്ഷി ചേര്‍ത്ത ഹൈക്കോടതി, ചാന്‍സലറായ ഗവര്‍ണര്‍, വൈസ് ചാന്‍സിലര്‍, സര്‍ക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു.
പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രിയ വര്‍ഗീസിന്റെ നിയമനം അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ സ്റ്റുഡന്‍സ് ഡയറക്ടര്‍ നിയമനവും ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനത്തിന് വേണ്ട പ്രവൃത്തി പരിചയമില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നിയമനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button