KeralaLatest NewsNews

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു

ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്

മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.

Read Also: 500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു: 78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു

ഇബ്രാഹിമിന്റെ അടുത്ത സഹായി ഷക്കീല്‍ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടാളികളായ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം ഷെയ്ഖ്, ജാവേദ് പട്ടേല്‍ എന്ന ജാവേദ് ചിഖ്‌ന, മുക്മോന്‍ അബ്ദുള്‍ അലി അഥവാ ടൈഗര്‍ മേമന്‍ എന്നിവരെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതികളാണ് ഇവരെല്ലാം.

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിക്കെതിരെ ഫെബ്രുവരിയില്‍ എന്‍.ഐ.എ കേസെടുത്തിരുന്നു. ദാവൂദ് ഇബ്രാഹിമിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. അനീസ് ഇബ്രാഹിം ഷെയ്ഖ്, ഛോട്ടാ ഷക്കീല്‍, ജാവേദ് ചിഖ്ന, ടൈഗര്‍ മേമന്‍ എന്നിവരുള്‍പ്പെടെയുള്ള ഡി-കമ്പനി എന്ന അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയാണ് നടത്തുന്നതെന്ന് എന്‍.ഐ.എ പ്രസ്താവനയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button