KozhikodeKeralaNattuvarthaLatest NewsNews

അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പിന്നാലെ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: വടകരയിൽ അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി : മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

കഴിഞ്ഞമാസം 10-നാണ് സുരേഷ്ബാബു അയൽവാസിയെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. തുടർന്ന്, പൊലീസ് സുരേഷ്ബാബുവിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഒളിവിലിരിക്കെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button