ThiruvananthapuramLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്ക്‌

വെ​ടി​വെ​ച്ചാ​ൻകോ​വി​ൽ കോ​വി​ൽ​വി​ള ഉ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ന്(45) ആണ് പരിക്കേറ്റത്

ബാ​ല​രാ​മ​പു​രം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗു​രു​ത​ര​മാ​യ പ​രി​ക്കേറ്റു. വെ​ടി​വെ​ച്ചാ​ൻകോ​വി​ൽ കോ​വി​ൽ​വി​ള ഉ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ന്(45) ആണ് പരിക്കേറ്റത്. ഇയാളെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ’: വൈറലായി മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30-ന് ​ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​യി​ൽ ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ന്യാ​കു​മാ​രി ആ​ളൂ​ർ മി​ഡ്ഡി സ്ട്രീ​റ്റി​ൽ മു​ഹ​മ്മ​ദ് റ​സീ (35)ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.​ ബാ​ല​രാ​മ​പു​രം വ​ണി​ക​ർ തെ​രു​വി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ​ൻ ബൈ​ക്കി​ൽ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.​

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് പ​രി​ക്കേ​റ്റ അ​യ്യ​പ്പ​ൻ. അ​പ​ക​ട​ത്തി​ൽപെട്ട വാ​ഹ​ന​ങ്ങ​ൾ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സംഭവത്തിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button