Latest NewsNewsInternationalKuwaitGulf

കുടിയേറ്റ നിയമങ്ങളുടെ ലംഘനം: കുവൈത്തിൽ ഈ വർഷം നാടുകടത്തിയത് പതിനയ്യായിരത്തോളം പ്രവാസികളെ

കുവൈത്ത് സിറ്റി: കുടിയേറ്റ നിയമങ്ങളുടെ ലംഘനം നടത്തിയതിന്  കുവൈത്തിൽ നിന്നും ഈ വർഷം നാടുകടത്തിയത് പതിനയ്യായിരത്തോളം പ്രവാസികളെ. രാജ്യത്തെ വിദേശികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചവരെയാണ് നാടുകടത്തിയത്. 2022-ലെ ആദ്യ എട്ട് മാസത്തെ കണക്കുകൾ പ്രകാരമുള്ള വിവരമാണിത്.

Read Also: വെള്ളിയാഴ്ച്ച 3 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈത്തിലെ വിദേശികൾക്ക് ബാധകമാകുന്ന നിയമങ്ങളിലെ ആർട്ടിക്കിൾ 16-ന്റെ ലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ നാടുകടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. നാടുകടത്തപ്പെട്ടവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗം പേർക്കും വ്യക്തമായ വരുമാന സ്രോതസുകളുണ്ടായിരുന്നില്ലെന്നാണ് വിവരം. വ്യക്തമായ വരുമാന സ്രോതസ് വെളിപ്പെടുത്താനാകാത്തവരും, വരുമാനമില്ലാത്തവരുമായ പ്രവാസികളെ നാട് കടത്തുന്നതിനുള്ള വ്യവസ്ഥകൾ ആർട്ടിക്കിൾ 16-ൽ ഉൾപ്പെടുന്നു.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന പ്രത്യേക പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

Read Also: ‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്ന് പോലെ’-മലയാളിയുടെ നാവിൽ തുമ്പിൽ അലയടിക്കുന്ന ഓണപ്പാട്ടിന്റെ പൂര്‍ണരൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button