AlappuzhaKeralaNattuvarthaLatest NewsNews

തോ​ട്ടി​ൽ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

കാ​വാ​ലം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ല​വ​റ ​ഭ​വ​നി​ൽ ര​ഘു​വ​ര​ന്‍റെ മ​ക​ൻ കി​ര​ൺ കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്

മ​ങ്കൊ​മ്പ്: സൃ​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ തോ​ട്ടി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ല​വ​റ ​ഭ​വ​നി​ൽ ര​ഘു​വ​ര​ന്‍റെ മ​ക​ൻ കി​ര​ൺ കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.30-ഓ​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള നാ​രാ​യ​ണ​ക്ക​ല്ല് പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. സൃ​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നു മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ല​ത്തി​ൽ നി​ന്നു കാ​ൽ​വ​ഴു​തി കൈ​ന​ടി-​കാ​വാ​ലം തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്, ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് എത്തിയ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പു​ല​ർ​ച്ചെ 2.30 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യ്ക്കി​ടെ പാ​ല​ത്തി​ൽ ത​ട്ടിയു​ണ്ടാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂചന.

കൈ​ന​ടി പൊ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. മാ​താ​വ്: ര​ത്ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന്ധ്യ, കി​ഷോ​ർ, സ​നീ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button