Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ മസ്ജിദിന് നേരെ വീണ്ടും ഭീകരാക്രമണം

 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മസ്ജിദിന് നേരെ വീണ്ടും ഭീകരാക്രമണം. ഇമാം ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ മസ്ജിദില്‍ ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. താലിബാന്‍ നേതാവും ഇമാമുമായ മുജീബ് റഹ്മാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. അന്‍സാരിയുടെ സുരക്ഷാ ഭടന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. പ്രാര്‍ത്ഥനയ്ക്കായി മസ്ജിദില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

മുജീബ് റഹ്മാന്‍ അന്‍സാരിയെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം എന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ തുടരുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് അഫ്ഗാനിലെ മസ്ജിദില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അധികാരത്തിലേറിയതിന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത് എന്നും തുടര്‍ച്ചയായി മസ്ജിദുകളില്‍ ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും താലിബാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button