ErnakulamKeralaNattuvarthaLatest NewsNews

ബൈ​ക്ക്, മൊ​ബൈ​ൽ മോഷണം : രണ്ട് യുവാക്കൾ അറസ്റ്റിൽ

എ​രു​മ​ത്ത​ല പു​ഷ്പ​ന​ഗ​ർ കു​ന്ന​ത്ത് ര​ഞ്ജി​ഷ് രാ​ജു (24), കു​ട്ട​മ​ശേ​രി വെ​ളി​യ​ത്ത് പാ​ര​പ്പി​ള്ളി ജ​യ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​ നി​ന്ന് ബൈ​ക്കും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള ക​ട​യി​ൽ​ നി​ന്നു മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ. എ​രു​മ​ത്ത​ല പു​ഷ്പ​ന​ഗ​ർ കു​ന്ന​ത്ത് ര​ഞ്ജി​ഷ് രാ​ജു (24), കു​ട്ട​മ​ശേ​രി വെ​ളി​യ​ത്ത് പാ​ര​പ്പി​ള്ളി ജ​യ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ര​ഞ്ജി​ഷ് മോ​ഷ്ടി​ച്ച​ത്. ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഇ​ള​ക്കി മാ​റ്റി​യ നി​ല​യി​ൽ ബൈ​ക്ക് ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​ലു​വ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നു മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​തി​നാ​ണ് ജ​യ​ൻ അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല: ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണെന്ന് അമിത് ഷാ

ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ജി.​എ​സ്. അ​രു​ൺ, എ.​എം. ഷാ​ഹി, സ​ന്തോ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ കെ.​എം. ഷി​ഹാ​ബ്, മാ​ഹി​ൻ ഷാ ​അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​മീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button