Latest NewsNewsIndiaCrime

‘അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു’- കെ.ജി.എഫ് പ്രചോദനമായെന്ന് കൗമാരക്കാരൻ

മധ്യപ്രദേശ്: യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 വില നിന്നും പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ അഞ്ച് പേരെ കൊലപ്പെടുത്തി. 19 കാരനായ ശിവപ്രസാദ് എന്ന വ്യക്തി, ബ്ലോക്ക്ബസ്റ്റർ കെ‌.ജി‌.എഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രശസ്തനാകാൻ ആഗ്രഹിച്ചിരുന്നു. നാൾ സെക്യൂരിറ്റി ഗാർഡുകളെയാണ് കൊലപ്പെടുത്തിയത്. തന്റെ ഇരകളിൽ ഒരാളെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊലപ്പെടുത്തിയവരിൽ ഒരാളുടെ മൊബൈൽ ഫോൺ ആൺകുട്ടി മോഷ്ടിച്ചിരുന്നു. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവപ്രസാദിനെ പിടികൂടിയത്. അടുത്തതായി പൊലീസുകാരെ ആയിരുന്നു കൊല്ലാൻ താൻ ലക്ഷ്യമിട്ടിരുന്നതെന്ന് കൗമാരക്കാരൻ പറയുന്നു.സാഗർ എന്ന പ്രദേശത്ത് ഇയാൾ മൂന്ന് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇവിടുന്ന് ഭോപ്പാലിലെത്തിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനായ മറ്റൊരാളെയും കൊലപ്പെടുത്തി. രാത്രിയിൽ മാത്രം നടക്കുന്ന കൊലപാതക പരമ്പരകൾ ജില്ലയിൽ ഭീതി പടർത്തിയിരുന്നു.

കൊല്ലപ്പെട്ടവർക്ക് പരസ്പരം യാതോരു ബന്ധവുമില്ലെന്ന് പോലീസ് കണ്ടെത്തി. ഇതോടെ, കൊലയാളിയെ കണ്ടുപിടിക്കാൻ കഴിയാതെ ആയി. ഇരയായവരിൽ ഒരാളുടെ മൊബൈൽ ഫോൺ യുവാവ് അടിച്ചെടുത്തു. ഇതിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഭോപ്പാലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജോലിക്കിടെ കിടന്നുറങ്ങുന്നവരെ തനിക്കിഷ്ടമല്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button