Kallanum Bhagavathiyum
Latest NewsNewsIndia

മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

എല്ലാവര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേത്, എല്ലാം ജനങ്ങള്‍ തീരുമാനിക്കും: ഗുലാം നബി ആസാദ്

ശ്രീനഗര്‍:  ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഗുലാം നബി അറിയിച്ചത്. എല്ലാവര്‍ക്കും മനസിലാകുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ജമ്മു കശ്മീര്‍ ആസ്ഥാനമായിരിക്കും.

Read Also; ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി റാലിയില്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം, ഭൂസ്വത്തിനുള്ള അവകാശം കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തെ റാലിയില്‍ ഗുലാം നബി കടന്നാക്രമിച്ചു. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ രക്തവും വിയര്‍പ്പും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കംപ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാര്‍ട്ടിയെ വളര്‍ത്തിയത്. എന്നാല്‍, ചിലര്‍ തങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഗുലാം നബി റാലിയില്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button