KeralaLatest NewsNews

‘എനിക്ക് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല, ഫേസ്‌ബുക്കിൽ നിന്നും വിട വാങ്ങുന്നു’: ജി.എസ്.ടി വീഡിയോയ്ക്ക് പിന്നാലെ ജയരാജ്

കൊച്ചി: മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിൽ അതിഥികളായി എത്തിയ ബിസിനസുകാരായ ജോയ് ആലുക്ക, പോള്‍ തോമസ്, കല്യാണ്‍ സ്വാമി എന്നിവരോട് ജി.എസ്.ടിയെ കുറിച്ചും ആധാറിനെ കുറിച്ചും ചോദ്യമുന്നയിച്ച് ‘എയറി’ലായ കലാകാരൻ ജയരാജ് വാര്യരുടേതെന്ന പേരിൽ ഒരു സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നു. ‘എനിക്ക് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല, ഫേസ്‌ബുക്കിൽ നിന്നും വിട വാങ്ങുന്നു’ എന്നെഴുതിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് ആണ് വൈറലാകുന്നത്.

ജി.എസ്.ടി ഒരു പ്രേതമാണെന്നും ആധാർ സാധാരണക്കാരെ വഴിയാധാരമാക്കിയെന്നും മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിൽ ജയരാജ് പറഞ്ഞിരുന്നു. ഇതിന് ബിസിനസുകാരായ ജോയ് ആലുക്ക, പോള്‍ തോമസ്, കല്യാണ്‍ സ്വാമി എന്നിവർ നൽകിയ വ്യക്തവും കൃത്യവുമായ മറുപടി വൈറലായതോടെയാണ് ജയരാജിനെ സോഷ്യൽ മീഡിയ ‘എയറി’ലാക്കിയത്. ജയരാജിനെ പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

ജയരാജനെ ട്രോളിക്കൊണ്ടുള്ള ചില കമന്റുകളിങ്ങനെ:

‘എന്താ കരുതിയത് വാര്യരേ… ജി.എസ്.ടി, ആധാർ എന്നൊക്കെ പറഞ്ഞാൽ കുട്ടിക്കളിയാന്നാ..? തന്റെ വില താൻ തന്നെ പൂജ്യമാക്കിയല്ലോടോ..’

‘ഒരു ആവറേജ് അന്തംകമ്മിയുടെ വിലാപം ആയി കണ്ടാൽ മതി’

‘അയ്യോ! വാര്യരേ, പോകല്ലേ… അയ്യോ വാര്യരേ, പോകല്ലേ…’

‘താങ്കൾക്ക് രാഷ്ട്രീയമില്ലെങ്കിൽ പിന്നെ താങ്കൾ എന്തിനാ ഫേസ്ബുക്കിൽ ഇന്ന് വിടവാങ്ങുന്നത്? അപ്പോൾ താങ്കൾ പറഞ്ഞത് മുഴുവൻ വിഡ്ഢിത്തരം ആയി, കോമാളിത്തരം ആയി എന്ന് താങ്കൾക്ക് തന്നെ ബോധമുണ്ട്. എന്തിനാ മറ്റുള്ളവരുടെ മുമ്പിൽ താങ്കൾ ഇങ്ങനെ വിഡ്ഢി വേഷം സ്വയം കെട്ടുന്നത്?’

‘ആധാർ മൂലം “വഴിയാധരമായ” പാവം ഒരു വ്യക്തി’

അതേസമയം, ജി.എസ്.ടിയെയും ആധാറിനെയും സംബന്ധിച്ച ജയരാജിന്റെ ‘കുനുഷ്ട്’ ചോദ്യത്തിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്. കലാകാരന്‍റെ ഇടത് ചായ്വുള്ള വിമര്‍ശനങ്ങള്‍ ആദ്യം തരിപ്പണമാക്കിയത് തൃശൂരിൽ നിന്നുള്ള ബിസിനസുകാരനായ ജോയ് ആലുക്ക ആണ്.

വൈറൽ ആകുന്ന ആ സംഭാഷണമിങ്ങനെ.

ജയരാജ്: ബിസിനസിൽ മനുഷ്യത്വത്തിനുള്ള സ്ഥാനം വളരെ വലുതാണ്. മനുഷ്യത്വത്തിന് ഇത്രയും അധികം സ്ഥാനം നൽകുന്ന നിങ്ങളെ പോലെയുള്ള വ്യാപാരികൾ ആയിട്ടുള്ള നിങ്ങളെ പോലെയുള്ള ആൾക്കാർ, നമ്മുടെ നാട്ടിൽ അടിക്കടി കൂടുന്ന വിലക്കയറ്റം, ജി.എസ്.ടി എന്ന് പറയുന്ന പരിപാടി, ഇതൊക്കെ നിങ്ങൾ എങ്ങനെ നേരിടുന്നു? എന്നെ പോലെയുള്ള സാധാരണക്കാർക്ക് വരെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഓരോ ദിവസവും വില കൂടുന്നു. എന്ത് സാധനം വാങ്ങിയാലും ജി.എസ്.ടി ഉണ്ട്. കുട്ടികളുടെ പാമ്പേഴ്‌സിന് വരെ ജി.എസ്.ടി ആയി. ജി.എസ്.ടി എന്ന് പറയുന്ന പ്രേതം അതിനെ നിങ്ങൾ എങ്ങനെ കാണുന്നു? ആധാർ – നമ്മുടെ ജീവിതത്തെ വഴിയാധാരമാക്കിയ കാർഡുകൾ. സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ.

ജോയ് ആലുക്കാസ്: ലോകം മുഴുവൻ ജി.എസ്.ടി ഉണ്ട്. ജ്വല്ലറിയെ കുറിച്ച് പറഞ്ഞാൽ ഇന്ത്യയിൽ ആണ് ഏറ്റവും കുറവ് ജി.എസ്.ടി ഉള്ളത്. ലണ്ടനിൽ 20 % ആണ്. സിംഗപ്പൂർ 8 %, അമേരിക്കയിൽ 9 %, സൗദി അറേബിയയിൽ 15 %, യു.എ.ഇയിൽ 5 % ഉണ്ട്. ജി.എസ്.ടി ഇവിടെ 3 % ഉള്ളൂ.

ടി എസ് പട്ടാഭിരാമൻ: ജി.എസ്.ടി മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വളരെ കുറവാണ്. ജി.എസ്.ടി വന്നതോട് കൂടി ബിസിനസ് വളരെ സൗകര്യമായി. സുതാര്യമായി. ജി.എസ്.ടി നല്ലതാണ്. നികുതി വെട്ടിപ്പ് കുറഞ്ഞു. കള്ളപ്പണം കുറഞ്ഞു. സർക്കാരിന്റെ വരുമാനം കൂടി. വരുമാനം ഇല്ലാതെ, രാജ്യം ഒന്നുമില്ലാതെ ആയാൽ ശ്രീലങ്കയെ പോലെ ആയി പോകും. വാസ്തവത്തിൽ ഈ പറയുന്ന ജി.എസ്.ടി അത്ര പ്രശ്നമല്ല.

പോൾ തോമസ്: ജി.എസ്.ടി വളരെ നല്ലതാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് അത് അത്യാവശ്യമാണ്. ആധാർ വന്നതോടെ വായ്പ നൽകാനുള്ള സൗകര്യം വർധിച്ചു. സാധാരണക്കാർക്ക് തിരിച്ചടവ്‌ സുഗമമായി. ആധാര്‍ വന്നതോടെ ഒരു ഉപഭോക്താവിന്‍റെ മുഴുവന്‍ കാര്യങ്ങളും അപ്പോള്‍ തന്നെ അറിഞ്ഞ് അന്ന് തന്നെ വായ്പ നല്‍കാന്‍ കഴിയും. അത് ആധാറിന്‍റെ നേട്ടമാണ്. ആധാര്‍ കണക്കിലെടുത്തുള്ള പേമെന്‍റാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഒരു സംവിധാനം രാജ്യത്തിന് വളരെ നല്ലതാണ്.

വൈറൽ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button