NewsMobile PhoneTechnology

വൺപ്ലസ്: ഈ മോഡലിന് കുറച്ചത് പതിനായിരത്തിലധികം രൂപ

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.

വൺ പ്ലസ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം വൺപ്ലസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകളുടെ വില വെട്ടിക്കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണുകൾക്ക് 15,000 രൂപയാണ് കുറച്ചത്. വൺപ്ലസ് 9 പ്രോയുടെ ആരംഭ വില 64,999 രൂപയായിരുന്നു. വില കുറച്ചതോടെ 49,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വില. മറ്റു സവിശേഷതകൾ പരിശോധിക്കാം.

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3216×1440 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: ഓണം സീസണിൽ വനിതകൾക്ക് വേണ്ടി പുത്തൻ കളക്ഷനുമായി വികെസി പ്രൈഡ്

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button