NewsBusiness

ഓണം സീസണിൽ വനിതകൾക്ക് വേണ്ടി പുത്തൻ കളക്ഷനുമായി വികെസി പ്രൈഡ്

എല്ലാ സീസണുകളിലും ഉപയോഗിക്കാൻ പാകത്തിലുള്ള പ്രത്യേകം കലക്ഷൻസും ഒരുക്കിയിട്ടുണ്ട്

ഓണത്തുടനുബന്ധിച്ച് വനിതകൾക്കായി പുത്തൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് വികെസി പ്രൈഡ്. ‘വേൾഡ് ഓഫ് വുമൺ’ എന്ന പേരിൽ ഒരുക്കിയ കളക്ഷനിൽ പ്രത്യേക ഫാഷനിൽ രൂപകൽപ്പന ചെയ്ത പാദരക്ഷകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള ഷോപ്പുകളിൽ നിന്നും ‘വേൾഡ് ഓഫ് വുമൺ’ കളക്ഷനിൽ ഉൾപ്പെട്ട ചെരുപ്പുകൾ വാങ്ങാൻ സാധിക്കും.

പിയു സോളിൽ നിർമ്മിച്ച ഹൈ ഹീൽഡ് പാദരക്ഷകളുടെ ശേഖരമാണ് ‘വേൾഡ് ഓഫ് വുമൺ’ കളക്ഷനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും അനുയോജ്യമായ തരത്തിലുള്ള ചെരുപ്പുകൾ ലഭ്യമാണ്. കൂടാതെ, എല്ലാ സീസണുകളിലും ഉപയോഗിക്കാൻ പാകത്തിലുള്ള പ്രത്യേകം കളക്ഷൻസും ഒരുക്കിയിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ നിരവധി വെല്ലുവിളി നേരിട്ട മേഖലകളിൽ ഒന്നാണ് പാദരക്ഷകൾ വിൽക്കുന്ന ഷോപ്പുകൾ. ഇത്തരം ഷോപ്പുകളെ ഉയർത്തെഴുന്നേൽപ്പിക്കുന്നതിന്റെ ഭാഗമായി വികെസി പ്രൈഡ് ലോക്കൽ ഷോപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. ആദ്യ ഘട്ടം വൻ വിജയമായതിനാൽ രണ്ടാംഘട്ട പ്രവർത്തനങ്ങളും വികെസി പ്രൈഡ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button