Life StyleHealth & Fitness

പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

ഒരാൾക്ക് നിത്യജീവിതത്തിൽ വസ്ത്രം എങ്ങനെയാണോ അതുപോലെയാണ് ചെരുപ്പുകളും.കാലിന്റെ സംരക്ഷണം എന്നതിലപ്പുറം അത് സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു.ചിലർക്ക് ചെരുപ്പുകൾ ഫാഷൻ
ആകുമ്പോൾ മറ്റുചിലർക്കത് പാദരക്ഷകനാണ്.

പാളയിൽനിന്നും റബറിൽനിന്നുമൊക്കെ തുടങ്ങിയ കാലത്തിൽനിന്ന് ഏറെ വ്യത്യസ്തമായി തുണികളും പ്ലാസ്റ്റിക്കുമൊക്കെ ഫാഷൻ രംഗത്ത് പുതിയ വിപണി തീർത്തുകൊണ്ടിരിക്കുകയാണ്.ആളുകൾ വ്യത്യസ്തരാകുമ്പോൾ ഉപയോഗിക്കുന്ന സാധനങ്ങളും സാഹചര്യവും വ്യത്യസ്തമാകാറുണ്ട്.

footwear

പാദങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷിച്ചുപോന്ന ചെരുപ്പുകള്‍ ഫാഷന്റെ ഭാഗമായതോടെ പാദങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളും ഉടലെടുത്തു. ഉയരമില്ലാത്തവര്‍ക്കായുള്ള ഹൈഹീല്‍,, പ്രമേഹരോഗികള്‍ക്കായി സോഫ്റ്റ് മെറ്റീരിയല്‍, സ്പോര്‍ട്ട്സ് ഷൂകള്‍, എയര്‍ഹോസ്റസുമാര്‍ക്കായി പോയിന്റഡ് ഷൂകള്‍ തുടങ്ങി വിവിധ ആവശ്യക്കാരെ ലക്ഷ്യമിട്ട് ചെരുപ്പുകമ്പോളം കുതിക്കുമ്പോള്‍ പാദരക്ഷകളുടെ തെരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്.

കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

ഹൈഹീല്‍ ചെരുപ്പുകള്‍ത്തന്നെയാണ് എല്ലാ കാലത്തും മുന്നിട്ടു നിൽക്കുന്നത്. സ്ത്രീകളാണ് പൊതുവെ ഹൈഹീലുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എത്ര ഉയരമുണ്ടെങ്കിലും ഹൈഹീലുണ്ടെങ്കിലേ ഫാഷനബിളാവൂ എന്നൊരു തോന്നലാണ് പലര്‍ക്കും.ചെരിപ്പിന് ഒരു പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുലാണ്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും.

ഉയരം കുറഞ്ഞവര്‍ പൊക്കം കൂടുതല്‍ തോന്നിക്കാന്‍വേണ്ടിയാണ് ഹൈഹീല്‍ ചെരുപ്പുകള്‍ തെരഞ്ഞെടുക്കാറ്. പക്ഷേ, മടമ്പു മാത്രം പൊങ്ങിയിരുന്നതുകൊണ്ട് പൊക്കം കൂടുകയില്ല. ഫലമോ? നടുവേദന, സന്ധിവേദന, പേശിവേന തുടങ്ങി പലവിധ വേദനകള്‍. ഇക്കൂട്ടര്‍ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.

footwear

ദിവസവും ചെരുപ്പ്, ഷൂസ് മാറി മാറി ഉപയോഗിക്കുന്നത് പാദത്തിന്റെ ആകൃതിയിൽ മാറ്റം വരുത്താനും തന്മൂലം ശരീരഭാരത്തിന്റെ ലോഡ് സന്ധികളിലും പേശികളിലും ശരിയായ രീതിയിൽ ക്രമപ്പെടുത്താനും ഗുണകരമാണ്. ദിവസം മുഴുവൻ ഉപയോഗിച്ച ഷൂസ് ഉണങ്ങിക്കിട്ടാനും അതിനുള്ളിൽ വിയർപ്പും ഈർപ്പവും തങ്ങിനിന്നു ബാക്ടീരിയ വളരാതിരിക്കാനും ചെരുപ്പുകൾ മാറിമാറി ഉപയോഗിക്കണം. പാദരക്ഷകളുടെ നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിർമാതാക്കൾ എഎസ്ഒെ പോലുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button