KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,885 രൂപയാണ്

ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് 680 രൂപ കുറഞ്ഞെങ്കിലും ഇന്നലെ കുത്തനെ ഉയരുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,320 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 25 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 4,665 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,885 രൂപയാണ്.

Also Read: നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ തി​ട്ട​യി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞു : ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്ക്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 60 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button