Latest NewsNewsInternational

ബ്രിട്ടണിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

ഋഷി സുനകോ, ലിസ് ട്രസിനോ? ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

ലണ്ടന്‍: ബോറിസ് ജോണ്‍സന് ശേഷം ബ്രിട്ടണ്‍ ഭരിക്കുന്നത് ആരെന്ന് ഇന്നറിയാം. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനായ മുന്‍ധനമന്ത്രി ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം.

Read Also: തെ​രു​വു​നാ​യ ആ​ക്ര​മ​ണം : അ​ഞ്ച് പേ​ർ​ക്ക് പരിക്ക്

പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ സര്‍വേ നല്‍കുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണു വിജയസാധ്യത. പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫീസിലാണ് വോട്ടെണ്ണല്‍. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് 12.30 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 5.00) ഫലമറിയാം. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുന്‍പ് വിജയിയാരെന്നു സ്ഥാനാര്‍ത്ഥികളെ അറിയിക്കും. തുടര്‍ന്നു വിജയിയുടെ പ്രസംഗം. നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സ്ഥാനമൊഴിയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button