Latest NewsCricketNewsSports

ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട്: ലോക റെക്കോര്‍ഡിട്ട് രാഹുല്‍ – രോഹിത് സഖ്യം

ദുബായ്: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ ഓപ്പണർമാരായ കെ എല്‍ രാഹുല്‍ – രോഹിത് ശര്‍മ സഖ്യം. 14 തവണയാണ് ഇരുവരും 50 കടന്നിട്ടുള്ളത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയായിരുന്നു രാഹുല്‍ – രോഹിത് ശര്‍മ സഖ്യം ഈ നേട്ടം കൈവരിച്ചത്.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ഓപ്പണിംഗ് ജോഡിയെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ വെടിക്കെട്ട് തുടക്കമാണ് കെ എല്‍ രാഹുല്‍- രോഹിത് ശര്‍മ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും 28 റണ്‍സ് നേടി മടങ്ങി.

സ്‌കോര്‍ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹാരിസ് റൗഫിന്റെ പന്തില്‍ ഖുഷ്ദിലിന് ക്യാച്ച് നല്‍കി രോഹിത്താണ് ആദ്യം മടങ്ങുന്നത്. പിന്നാലെ ഷദാബ് ഖാന്റെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കി രാഹുല്‍ പുറത്തായി.

Read Also:- കിഡ്നിസ്റ്റോൺ അകറ്റി നിര്‍ത്താന്‍ കിവിപ്പഴം!

ഇരുവരുടേയും റെക്കോര്‍ഡോടെ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്‍ – പോള്‍ സ്റ്റിര്‍ലിംഗ് (13) സഖ്യം രണ്ടാം സ്ഥാനത്തായി. മൂന്നാം സ്ഥാനത്ത് മൂന്ന് കൂട്ടുകെട്ടുകളുണ്ട്. അയര്‍ലന്‍ഡിന്റെ തന്നെ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി – സ്റ്റിര്‍ലിംഗ് സഖ്യമാണ് അതിലൊന്ന്. സ്‌കോട്‌ലന്‍ഡിന്റെ കോട്‌സര്‍ – മണ്‍സി സഖ്യവും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍- കെയ്ന്‍ വില്യംസണ്‍ സഖ്യവും മൂന്നാമതുണ്ട്. 12 തവണ ഇവര്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button