Latest NewsNewsIndia

തന്നെ കള്ളക്കേസിലാക്കാനുള്ള സമ്മർദ്ദം മൂലം സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തുവെന്ന് മനീഷ് സിസോദിയ: ആരോപണം തള്ളി സിബിഐ

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണങ്ങൾ നിഷേധിച്ച് സിബിഐ. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള സമ്മർദ്ദത്തെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതെന്ന സിസോദിയയുടെ ആരോപണമാണ് സിബിഐ തള്ളിയത്. സിബിഐയിലെ ലീഗൽ അഡൈ്വസറായ ജിതേന്ദ്രകുമാർ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു മനീഷ് സിസോദിയയുടെ ആരോപണം.

Read Also: നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായി, ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്ഥാൻ

അന്തരിച്ച ജിതേന്ദ്ര കുമാറിന് ഈ കേസിന്റെ അന്വേഷണവുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സിബിഐ വ്യക്തമാക്കി. സിസോദിയയുടെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന, ഡൽഹി മദ്യനയ കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സിബിഐ ആരോപിച്ചു.

തന്നെ കള്ളക്കേസിൽ കുടുക്കാൻ ഒരു സിബിഐ ഉദ്യോഗസ്ഥനുമേൽ സമ്മർദ്ദം ചെലുത്തി. മാനസിക സമ്മർദ്ദം താങ്ങാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്രയധികം സമ്മർദ്ദം ചെലുത്തി ഇത്ര നടപടികളെടുക്കുന്നതെന്ന് തനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നത്.

Read Also: ‘ഓരോ അരിയിലും അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനമുണ്ട്’: ഓണസദ്യ വലിച്ചെറിഞ്ഞവരെ സസ്‌പെൻഡ് ചെയ്ത് മേയർ ആര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button