Latest NewsKeralaNews

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ റാബിസിൽ അത്യപൂർവമാണ്. എങ്കിലും അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം ഒരു അന്വേഷണം കൂടി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം: സന്യാസി തൂങ്ങിമരിച്ച നിലയിൽ

ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം (കംപ്ലീറ്റ് ജീനോമിക് അനാലിസിസ്) പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. കുട്ടിയുടെ സാമ്പിൾ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12)യാണ് മരിച്ചത്.

Read Also: പട്ടിയുടെ കടിയേറ്റാൽ ആദ്യ ഒരു മണിക്കൂർ നിർണായകം: ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക, ഡോക്ടറുടെ കുറിപ്പ് വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button