NewsBusiness

സെബിയുടെ പച്ചക്കൊടി ലഭിച്ചു, ഇനി ഹീലിയോസ് ക്യാപിറ്റലും മ്യൂച്വൽ ഫണ്ടിലേക്ക്

2021 ലാണ് മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുൻപാകെ മ്യൂച്വൽ ഫണ്ട് ലൈസൻസിനുള്ള അപേക്ഷ സമർപ്പിച്ചത്

സെബിയുടെ അനുമതി ലഭിച്ചതോടെ മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഹീലിയോസ് ക്യാപിറ്റൽ. 2021 ലാണ് മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുൻപാകെ മ്യൂച്വൽ ഫണ്ട് ലൈസൻസിനുള്ള അപേക്ഷ സമർപ്പിച്ചത്. പോർട്ട്ഫോളിയോ മാനേജ്മെന്റ് സേവന രംഗത്ത് പ്രവർത്തിക്കുന്ന ഹീലിയോസ് ക്യാപിറ്റൽ മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്നതോടെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

‘റീട്ടെയിൽ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകൾ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെബിയിൽ നിന്നും അനുമതി ലഭിച്ചതിനാൽ വളരെയധികം സന്തോഷമുണ്ട്’, ഹീലിയോസ് ക്യാപിറ്റലിന്റെ പ്രധാന സ്ഥാപകനും ഫണ്ട് മാനേജറുമായ സമീർ അറോറ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Also Read: ‘ലക്കി ബിൽ’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു, ലക്ഷങ്ങൾ നേടി തിരുവനന്തപുരം സ്വദേശി

shortlink

Related Articles

Post Your Comments

Related Articles


Back to top button