Latest NewsNewsBusiness

ഓഹരി വിറ്റാൽ ഇനി പണത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട! തൽക്ഷണ സെറ്റിൽമെന്റ് ഉടനെന്ന് സെബി

ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്ഷണൽ T+O സെറ്റിൽമെന്റ് സൈക്കിൾ അവതരിപ്പിക്കും

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി വ്യാപാരങ്ങളുടെ തൽക്ഷണ സെറ്റിൽമെന്റ് ഉടൻ നടപ്പാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. 2024 മാർച്ച് മാസത്തിനകം തൽക്ഷണ സെറ്റിൽമെന്റ് സംവിധാനം നടപ്പിലാക്കാനാണ് സെബിയുടെ നീക്കം. ഘട്ടം ഘട്ടമായി ഇതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതാണ്. ആദ്യ ഘട്ടത്തിൽ ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്ഷണൽ T+O സെറ്റിൽമെന്റ് സൈക്കിൾ അവതരിപ്പിക്കും. ഇതിലെ ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റിൽമെന്റ് അതേദിവസം 4:30-ന് തന്നെ പൂർത്തിയാക്കുന്നതാണ്.

രണ്ടാം ഘട്ടത്തിൽ, വൈകീട്ട് 3:30 വരെയുള്ള ട്രേഡുകൾക്കായി ഓപ്ഷണൽ ഇമ്മീഡിയേറ്റ് ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെന്റ് നടത്തും. നേരത്തെയുള്ള പണമിടപാടുകൾ സംബന്ധിച്ച തൽസമയ അറിയിപ്പിനായി ഡെപ്പോസിറ്ററികൾക്കും, കോർപ്പറേഷനുകൾക്കും ഇടയിൽ എപിഐ അടിസ്ഥാനമാക്കിയുള്ള ഇന്റർഫേസ് നിർമ്മിക്കുന്നതാണ്. 2023 ജനുവരിയിൽ രാജ്യത്തെ സ്റ്റോക്ക് മാർക്കറ്റുകൾ T+1 സെറ്റിൽമെന്റിലേക്ക് മാറിയിരുന്നു. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ സെറ്റിൽമെന്റ് തീർപ്പാക്കുന്ന സംവിധാനമാണിത്. എന്നാൽ, തൽക്ഷണ സെറ്റിൽമെന്റ് എത്തുന്നതോടെ ഇടപാടുകൾ തൽസമയ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ സാധിക്കും.

Also Read: പുകവലിശീലം ഉപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നോ? അഞ്ച് എളുപ്പ വഴികൾ ഇതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button