Latest NewsNewsIndia

ലളിത് മോദിയും സുസ്മിത സെന്നും വേർപിരിഞ്ഞു?: ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രവും ബയോയും മാറ്റി ലളിത് മോദി

ലണ്ടൻ: വിവാദ വ്യവസായിയും ഐ.പി.എൽ സ്ഥാപകനുമായ ലളിത് മോദിയും ബോളിവുഡ് താരം സുസ്മിത സെന്നും വേർപിരിഞ്ഞതായി അഭ്യൂഹം. സുസ്മിത സെന്നിനൊപ്പം നിൽക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ചിത്രവും ഇൻസ്റ്റാ ബയോയിൽ സുസ്മിതയെക്കുറിച്ച് ഉണ്ടായിരുന്ന പരാമർശവും ലളിത് മോദി നീക്കം ചെയ്തു. സംഭവം ശ്രദ്ധ നേടിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളിൽ വ്യാപകമായ ചർച്ചകൾ ആരംഭിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. തുടർന്ന്, മാലദ്വീപിലേക്കുള്ള വിനോദയാത്രയുടെയും സുസ്മിതയ്ക്കൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ലളിത് മോദി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

മയക്കുമരുന്ന് ഉപയോഗം : ആറുപേർ അറസ്റ്റിൽ

‘പുതിയ തുടക്കം, പുതിയ ജീവിതം’ എന്ന തലക്കെട്ടിലായിരുന്നു ലളിത് മോദി പ്രണയചിത്രങ്ങൾ പങ്കുവെച്ചത്. സുസ്മിതയ്ക്കൊപ്പമുള്ള ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കുകയും ബയോയിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്ത ലളിത് മോദി, തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അതും ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശദീകരിച്ചു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി അനുവദിച്ച് സർക്കാർ

എന്നാൽ, ചൊവ്വാഴ്ച രാവിലെ മുതൽ ലളിത് മോദിയുടെ ഇൻസ്റ്റാഗ്രാം ബയോയിൽ മാറ്റം വന്നു സുസ്മിതയ്ക്കൊപ്പമുള്ള ചിത്രത്തിനു പകരം ദേശീയപതാകയുടെ പശ്ചാത്തലത്തിലുള്ള സോളോ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കുകയുംചെയ്തു. തുടർന്ന്, ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. അതേസമയം, പ്രചരിക്കുന്ന വാർത്തകളോട് ലളിത് മോദിയോ സുസ്മിത സെന്നോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button