KozhikodeLatest NewsKeralaNattuvarthaNews

ദേശീയപാതയിൽ വാഹനാപകടം : സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ് മരിച്ചത്

കോഴിക്കോട്: ദേശീയപാതയിൽ കൊടുവള്ളി പാലക്കുറ്റിയിൽ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ സിനാനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൊടുവള്ളി പാലക്കുറ്റിയിൽ ആണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അബ്ദുല്‍ മജീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറലിടിച്ചത്. വയറിംഗ് പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്നയാളാണ് അബ്ദുൽമജീദ്.

Read Also : Samsung Galaxy Z Flip 3 5G: ഫ്ലിപ്കാർട്ടിൽ നിന്നും ഇന്നുതന്നെ സ്വന്തമാക്കാം

പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ മകനാണ്. നസീമയാണ് ഭാര്യ. സിനാൻ, മിസ്രിയ, ഷഹാന ഷെറിൻ എന്നിവർ മക്കളാണ്. ഷിഹാബ് ബാബു മരുമകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി‌.

സമാനമായി കൊച്ചി കുമ്പളത്തും വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചു. കുമ്പളം സ്വദേശി ജോണ്‍ പോള്‍(35)ആണ് മരിച്ചത്. ജോണ്‍ പോളിനെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കടുങ്ങല്ലൂര്‍ സ്വദേശി ഇസ്മായിലിന് എതിരെയാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button