Latest NewsNewsInternational

പാകിസ്ഥാന്‍ മഹാപ്രളയത്തില്‍, ജനങ്ങളെ സഹായിക്കാതെ പാക് കര, നാവിക സേനകള്‍

ജനങ്ങളെ രക്ഷിക്കാനുള്ള പാക് ഭരണകൂടത്തിന്റെ നിരന്തര അഭ്യര്‍ത്ഥനയെ പാകിസ്ഥാനിലെ പട്ടാളം നിരാകരിച്ചതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഒലിച്ചുപോയ മഹാദുരന്തത്തില്‍ ജനങ്ങളെ രക്ഷിക്കാനുള്ള പാക് ഭരണകൂടത്തിന്റെ നിരന്തര അഭ്യര്‍ത്ഥനയെ പാകിസ്ഥാനിലെ പട്ടാളം നിരാകരിച്ചതായി റിപ്പോര്‍ട്ട്. പാക് നാവിക സേന, ചൈനയുടെ ക്ഷണം സ്വീകരിച്ച് വിദേശരാജ്യങ്ങളില്‍ പരിശീലനത്തിന് പോയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also:ചൈനയെ വേട്ടയാടി പ്രകൃതി ദുരന്തങ്ങള്‍

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പാക് അനുകൂല ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം അതിര്‍ത്തിലെത്തിയപ്പോഴും പാക് സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ പതിനായിരങ്ങളെ തടഞ്ഞ് കുടിവെള്ളവും താമസവും നിഷേധിച്ചത് ഐക്യരാഷ്ട്ര സഭ ഇടപെട്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് സ്വന്തം നാട്ടിലെ പ്രളയത്തില്‍ പോലും പാക് സൈന്യം മുഖംതിരിച്ചത്.

മഹാപ്രളയത്തില്‍ റോഡുകള്‍ തകരുകയും നദികള്‍ കരകവിഞ്ഞൊഴുകുന്നതും ഇനിയും അവസാനിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button