NewsBusiness

ഐഡിബിഐ ബാങ്ക്: ഭൂരിഭാഗം ഓഹരികളും വിറ്റൊഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും എൽഐസിയും

2021 ലെ ബജറ്റിലാണ് ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരം കേന്ദ്രം വ്യക്തമാക്കിയത്

ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിറ്റൊഴിക്കാൻ തീരുമാനം. കേന്ദ്ര സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി ചേർന്നാണ് ഓഹരികൾ വിറ്റൊഴിക്കാൻ പദ്ധതിയിടുന്നത്. ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 49.24 ശതമാനവും കേന്ദ്ര സർക്കാരിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്രവും എൽഐസിയും സംയുക്തമായി 60 ശതമാനം ഓഹരികളായിരിക്കും വിറ്റൊഴിക്കുക.

2021 ലെ ബജറ്റിലാണ് ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരം കേന്ദ്രം വ്യക്തമാക്കിയത്. സാധാരണയായി ധനക്കമ്മി നിയന്ത്രണം, ക്ഷേമ പ്രവർത്തനം എന്നിവക്കുള്ള തുക കണ്ടെത്താൻ പൊതുമേഖല ഓഹരികൾ വിറ്റൊഴിക്കാറുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിൽക്കുന്നത്.

Also Read: മോഹന്‍ലാല്‍ വീണ്ടും വില്ലനായാല്‍ എങ്ങനെയുണ്ടാകും: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

നിലവിലെ ചട്ടങ്ങൾ പ്രകാരം, ഓഹരികൾ വിൽക്കുമ്പോൾ ഡയറക്ടർ ബോർഡിൽ വോട്ടിംഗ് അവകാശത്തിനുള്ള 26 ശതമാനം ഓഹരികൾ കൈവശം വെച്ചശേഷം ബാക്കി ഓഹരികളാണ് വിൽക്കേണ്ടത്. കൂടാതെ, 40 ശതമാനം വരെ ഓഹരികൾ കൈവശം വയ്ക്കാൻ കൈവശം വയ്ക്കാനായി കേന്ദ്രത്തിനും എൽഐസിക്കും റിസർവ് ബാങ്ക് ഇളവ് അനുവദിക്കാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button