Latest NewsKeralaNews

പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു: സംഭവം കോട്ടയത്ത്, ജാഗ്രതാ നിർദ്ദേശം

ഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു

കോട്ടയം : പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. കോട്ടയം പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലാണ് സംഭവം. പന്തമാക്കൽ വീട്ടിൽ തങ്കമ്മ ഹരിയുടെ പോത്താണ് ചത്തത്.

ഇന്നലെ രാത്രി മുതൽ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു. ഈ നായയ്ക്കും പേവിഷ ബാധ ഉണ്ടായിരുന്നതായി സംശയമുണ്ട്.

read also: വിഴിഞ്ഞം തീരത്ത് മൃതദേഹം

പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button