Latest NewsNewsTechnology

സമൂഹ മാധ്യമങ്ങളിലെ പെയ്ഡ് പ്രമോഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

അടുത്ത 15 ദിവസത്തിനുള്ളിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും

വിവിധ സമൂഹ മാധ്യമങ്ങളിലെ വ്ലോഗർമാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലെ വ്ലോഗർമാർക്കാണ് മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി പേർ പിന്തുടരുന്ന വ്ലോഗർമാർ വിവിധ ബ്രാൻഡുകളിൽ നിന്നും പണം സ്വീകരിച്ച് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രമോഷൻ നൽകുന്നതായി സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരം ഒരു നടപടിക്ക് ഒരുങ്ങുന്നത്.  വ്ലോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിന് പ്രത്യേക പരിഗണന നൽകുന്നുണ്ടെങ്കിൽ, ആ ബ്രാൻഡുമായി ബന്ധം പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കും.

Also Read: ആകാശ എയർ: ഡൽഹിയിൽ നിന്നും ഉടൻ സർവീസ് ആരംഭിക്കും

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 15 ദിവസത്തിനുള്ളിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. വ്ലോഗർമാർ നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ 50 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുക. കൂടാതെ, ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button