Latest NewsKeralaNews

വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച്‌ വന മേഖലയിൽ : യുവാവ് കൊക്കയില്‍ വീണ് മരിച്ചു

സംഘത്തിലെ രണ്ട് പേര്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു

കല്‍പ്പറ്റ: വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ നിരോധനം ലംഘിച്ച്‌ വന മേഖലയിൽ പോയതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. വയനാട് വൈത്തിരിയില്‍ തവി മലയില്‍ ഉണ്ടായ അപകടത്തിൽ യുവാവ് കൊക്കയില്‍ വീണു മരിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.

read also: ആരോഗ്യസ്ഥിതിയിൽ ആശങ്ക: എലിസബത്ത് രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

കല്‍പ്പറ്റ പെരുന്തട്ട അഭിജിത്താണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. അഞ്ച് പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളുള്ള പ്രദേശത്തുവച്ചാണ് സംഘത്തിലെ രണ്ട് പേര്‍ കൊക്കയിലേക്ക് വീണത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. നിയന്ത്രണങ്ങളുണ്ടായിട്ടും യുവാക്കള്‍‌ ഇതിനകത്തേക്ക് പ്രവേശിച്ചത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button