NewsBusiness

കാനറ ബാങ്ക്: സേവിംഗ്സ് അക്കൗണ്ടുകളുടെ സേവന നിരക്കുകൾ പരിഷ്കരിച്ചു

ഓരോ ഇടപാടിനും 30 രൂപയും ജിഎസ്ടിയും ഈടാക്കുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്

സേവിംഗ്സ് അക്കൗണ്ടുകളുടെ സേവന നിരക്കിൽ അടിമുടി മാറ്റം വരുത്തി രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. സാമ്പത്തികവും അല്ലാത്തതുമായ ഇടപാടുകളുടെ സേവന നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. 2022 സെപ്തംബർ 20 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകുക. പുതുക്കിയ നിരക്കുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ക്യാഷ് ഡെപ്പോസിറ്റ്, ക്യാഷ് പിൻവലിക്കൽ, മറ്റു ബാങ്കുകളുടെ സേവിംഗ് അക്കൗണ്ട് വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയ ബാങ്കിംഗ് ഇടപാടുകളുടെ സേവന നിരക്കിലാണ് മാറ്റങ്ങൾ വരുത്തുക. കൂടാതെ, അടിസ്ഥാന ഇതര സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് ഉപഭോക്താക്കൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഓരോ ഇടപാടിനും 30 രൂപയും ജിഎസ്ടിയും ഈടാക്കുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. അതേസമയം, കാനറ ബാങ്ക് ബിസി ഏജന്റുമാർ മുഖാന്തരം നടത്തുന്ന സാമ്പത്തിക ഇതര ഇടപാടുകളെ സർവീസ് ചാർജ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button