Latest NewsNewsBusiness

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണം, ഉത്തരവിറക്കി റിസർവ് ബാങ്ക്

നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കൂടിയാണ് മാർച്ച് 31

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ ബാങ്കുകൾ നിർബന്ധമായും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് 31 ഞായറാഴ്ചയാണ് ഈസ്റ്റർ. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കൂടിയാണ് മാർച്ച് 31. ഇത് കണക്കിലെടുത്താണ് അന്നേദിവസം ബാങ്കുകൾ പ്രവർത്തിക്കണമെന്ന് ആർബിഐ നിർദ്ദേശം നൽകിയത്. പുതിയ തീരുമാനം കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരമാണെന്നും, വിവരങ്ങൾ ഇടപാടുകാരെ അറിയിക്കണമെന്നും ആർബിഐ വ്യക്തമാക്കി.

മാർച്ച് 31-ന് രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും പ്രവൃത്തി ദിനമായിരിക്കുകയില്ല. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകൾ തുറക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ തന്നെ രസീതുകളും പേയ്മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും പൂർത്തിയാക്കുന്നതിനാണ് ഇത്തരം ബാങ്കുകളോട് തുറന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടത്.

Also Read: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

ഈസ്റ്ററിന് ബാങ്കുകൾ തുറക്കുമെങ്കിലും പൊതുജനങ്ങളുടെ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ഇതിനെ തുടർന്നാണ് മാർച്ച് 31 കൂടി പ്രവൃത്തി ദിനമാക്കി ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button