KeralaLatest NewsNews

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി: സംഘാടകനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് ടി സിദ്ധിഖ്

തിരുവോണ ദിവസത്തില്‍ പോലും മാറി നില്‍ക്കാന്‍ കെ സി വേണുഗോപാല്‍ എന്ന സംഘാടകന് കഴിയുന്നില്ല

 തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുകയാണ്. കന്യാകുമാരിയിലെ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ.

read also: ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാൻ ടാറ്റ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവോണ ദിവസത്തില്‍ പോലും മാറി നില്‍ക്കാന്‍ കെ സി വേണുഗോപാല്‍ എന്ന സംഘാടകന് കഴിയുന്നില്ല എന്നും ഭാരത് ജോഡോ യാത്ര വേണുഗോപാല്‍ എന്ന സംഘാടകനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും ടി സിദ്ധിഖ് പറയുന്നു. രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത്‌ ഒരു ആഘോഷവും കെ സി വേണു​ഗോപാലിന്റെ മനസ്സിലൂടെ കടന്നു പോകില്ല. അദ്ദേഹത്തിന്റെ സംഘടനാ മികവും നിലപാടും കോണ്‍​ഗ്രസുകാര്‍ക്ക് അറിയാം. ആ മനുഷ്യന്‍ എത്ര ആത്മാര്‍ത്ഥമായി രാഹുല്‍ ഗാന്ധിക്കൊപ്പം നില കൊള്ളുന്നു എന്ന് പറയാതെ പറയുകയാണ് ചിത്രമെന്ന് സിദ്ധിഖ് ഫേയ്സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button