Latest NewsNewsIndia

എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എലിസബത്ത് രാജ്ഞി എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അലോപ്പതി, മൈദ തുടങ്ങിയ സാധനങ്ങൾക്ക് എതിരാണ് അച്ഛൻ, എന്നാൽ നല്ലോണം സിഗരറ്റ് വലിക്കും: ധ്യാൻ ശ്രീനിവാസൻ

എലിസബത്ത് രാജ്ഞിയുടെ വിയോഗം വേദനാജനകമാണ്. വേർപാടിന്റെ ഈ നിമിഷത്തിൽ എലിസബത്ത് രാജ്ഞിയുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്ഞിക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2015-ലും 2018-ലും യുകെ സന്ദർശന വേളയിലാണ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. തന്റെ വിവാഹത്തിന് മഹാത്മാ ഗാന്ധി നൽകിയ സമ്മാനം രാജ്ഞി മോദിയെ കാണിക്കുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങളാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുള്ളത്.

വ്യാഴാഴ്ച്ചയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. സ്‌കോട്ട്‌ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായിരുന്നു.

Read Also: ബോധപൂർവം കള്ളം പ്രചരിപ്പിച്ചാൽ ആ മാധ്യമത്തെ ജനങ്ങൾ വെറുക്കും: സത്യം പറഞ്ഞാൽ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button