Latest NewsNewsInternational

കടൽ മാർഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം: സ്ത്രീ അറസ്റ്റിൽ, ഏത് രാജ്യക്കാരിയെന്ന് പുറത്തുവിടാതെ കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സമുദ്രമാർഗം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. ശേഷമായിരുന്നു അറസ്റ്റ്.

അടുത്തിടെ സിറ്റിയിൽ സമാനമായ സംഭവം നടന്നിരുന്നു. സമുദ്രമാർഗം ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യുവാവിനെയാണ് പിടികൂടിയത്. ഇയാളെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. ഇതിനിടെ, കുവൈത്തിൽ ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ അധികൃതർ നടപടിയെടുത്തു. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.

ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ ആണ് അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button