Latest NewsIndiaNews

ഗെയിമിംഗ് ആപ്പ് വഴി തട്ടിപ്പ്: ഇ.ഡി റെയ്ഡിൽ വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

കൊൽക്കത്ത: കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യവസായിയായ ആമിർ ഖാന്റെ സ്ഥാപനത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇ.ഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപയും പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തു. മൊബൈൽ ഗെയിമിംഗ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വ്യവസായിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

ഇ നഗ്ഗറ്റ്‌സ് എന്ന മൊബൈൽ ഗെയിമിംഗ് ആപ്പ് ഉപയോക്താക്കളെ കബളിപ്പിച്ചതിന് പ്രതി ആമിർ ഖാനും മറ്റുള്ളവർക്കുമെതിരെ ഫെഡറൽ ബാങ്ക് അധികൃതരുടെ പരാതിയെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തു.

ഉച്ചവിശ്രമം സെപ്തംബർ 15 വരെ തുടരണം: നിർദ്ദേശം നൽകി അബുദാബി

‘പ്രാരംഭ കാലയളവിൽ, ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കാൻ ചെയ്തിരുന്നു. ഇത് ഉപയോക്താക്കൾക്കിടയിൽ ആത്മവിശ്വാസം നൽകി. കൂടുതൽ കമ്മീഷനും കൂടുതൽ പർച്ചേസ് ഓർഡറുകൾക്കുമായി അവർ വലിയ തുക നിക്ഷേപിക്കാൻ തുടങ്ങി,’ ഇ.ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കൂടാതെ, പൊതുജനങ്ങളില്‍ നിന്ന് വലിയ തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പ്രസ്തുത ആപ്പില്‍ നിന്ന് തുക പിന്‍വലിക്കാൻ സാധിക്കാതെ വന്നു. സിസ്റ്റം അപ്‌ഗ്രേഡേഷന്‍ ഉൾപ്പെടെയുള്ള കാരണമാണ് ഉപയോക്താക്കളെ അറിയിച്ചത്. അതിനുശേഷം, പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡാറ്റയും പ്രസ്തുത ആപ്പ് സെര്‍വറുകളില്‍ നിന്ന് മായ്ച്ചു. ഇതേത്തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി ഉപയോക്താക്കള്‍ക്ക് മനസ്സിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button