Latest NewsNewsInternational

ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗുര്‍ജന്‍വാലയിലേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍. തകരാറിനെ തുടര്‍ന്ന്, വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

Read Also: ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗുര്‍ജന്‍വാലയിലേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്തിന് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഉടനെ കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കി. തുടര്‍ന്ന് റോഡ് മാര്‍ഗമായിരുന്നു ഇമ്രാന്‍ ഖാന്‍ യാത്ര തുടര്‍ന്നത്.
വലിയ വിമാന ദുരന്തത്തില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാങ്കേതിക തകരാറുകള്‍ പരിഹരിച്ച ശേഷം വിമാനം ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. അതേസമയം മോശം കാലാവസ്ഥയാണ് വിമാനം താഴെയിറക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button