Latest NewsKeralaNews

കൺസൾറ്റന്റ് (ടെക്‌നിക്കൽ ഐ ടി) ഒഴിവ്

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ടെക്‌നിക്കൽ ഐടി കൺസൾറ്റന്റ് താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദം, പിജിഡിസിഎ / ഡിസിഎസ്/ എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധസസ്യങ്ങളും അനുബന്ധ മേഖലകളിലും പ്രോഗ്രാമിലും ഡാറ്റാബേസ് മാനേജ്‌മെന്റിൽ കുറഞ്ഞത് പത്തു വർഷത്തെ പരിചയം.

Read Also: നായ കടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്ന് അറിയണം

ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം, വെബ് ഡിസൈനിങ് , ബുക്ക് ഐ ഇ സി മെറ്റീരിയൽ ഡിസൈനിങ് എന്നിവയിൽ പരിചയം അഭികാമ്യം. പ്രതിമാസം 40,000 രൂപ ഫെലോഷിപ്പ്. അപേക്ഷകർക്ക് 01.01.2022ന് 60 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ സെപ്തംബർ 19ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് www.kfri.res.in

Read Also:  നമ്മുടെ ആഗ്രഹം സത്യമാണെങ്കിൽ, അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചാൽ നേടിയെടുക്കാമെന്നതിന്റെ ഉദാഹരണം – മനോഹരൻ 

shortlink

Related Articles

Post Your Comments

Related Articles


Back to top button