KozhikodeLatest NewsKeralaNattuvarthaNews

കാണാതായ യു​വാവ് പുഴയിൽ മരിച്ച നിലയിൽ

പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ( 40 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടി പ​ശു​ക്ക​ട​വിൽ കാണാതായ യു​വാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ( 40 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെയാണ് ഇയാളെ കാ​ണാ​താ​യത്. തുടർന്ന്, ഇന്നലെയാണ് പുഴയിൽ മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.

Read Also : ടിസിഎസ്: സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി ക്വിസ് സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് കാ​ണാ​താ​യ​ത്.​ ക​ട​ന്ത​റ പു​ഴ​യ്ക്ക് കു​റു​കെ പൂ​ഴി​തോ​ടി​നും എ​ക്ക​ലി​നും മദ്ധ്യത്തിലു​ള്ള തൂ​ക്ക് പാ​ല​ത്തി​ൽ ഇ​യാ​ളു​ടെ ചെ​രു​പ്പും തോ​ർ​ത്ത് മു​ണ്ടും പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ട​തോടെയാണ് പുഴയിൽ വീണതാണോയെന്ന സംശയം ശക്തമായത്.

യുവാവ് പു​ഴ​യി​ൽ വീ​ണ​താകു​മോ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടെത്താനായില്ല. കട​ന്ത​റ പുഴ​യി​ലെ ശ​ക്ത​മാ​യ വെ​ള്ളവും തി​ര​ച്ചി​ലി​ന് ത​ട​സ്സ​മായി മാറിയിരുന്നു.​ ഇന്നലെ നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം നടത്തിയ തി​ര​ച്ചി​ലിനിടയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button