Latest NewsKeralaNews

വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി: നിരവധി മരങ്ങള്‍ കടപുഴകി

മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ മാന്യയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടം. 150 ഓളം മരങ്ങള്‍ കട പുഴകി വീണു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷി നാശവുമുണ്ടായി. മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലിക്കാറ്റ് ഉണ്ടായത്.

Read Also: ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിന് പിടി വീണു, കേസെടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പല വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി അടയ്ക്കാ മരങ്ങളും നിലംപ്പൊത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ തൃശൂരില്‍ ചാലക്കുടിപ്പുഴ തീരത്തും ചുഴലിക്കാറ്റ് ഉണ്ടായി. ചുഴലിക്കാറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വന്‍ ആല്‍മരം കടപുഴകി. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം ഉണ്ടാക്കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button