KeralaLatest NewsNews

ഇൻസ്റ്റഗ്രാം വഴി പരിചയം, പെൺകുട്ടിയെ ചെന്നൈയിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: അറസ്റ്റ്

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ.സി. ഹൗസില്‍ ഫാസില്‍ (26) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ ചെന്നൈയിലെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ പത്തനംതിട്ട പോലീസ് കഴിഞ്ഞമാസം 28-ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അന്വേഷണത്തിൽ പെൺകുട്ടിക്ക് ഫൈസലുമായി അടുപ്പമുണ്ടെന്നും, ഇയാൾക്കൊപ്പമാണ് പോയതെന്നും പോലീസ് കണ്ടെത്തി. രണ്ട് പേരുടെയും മൊബൈൽ ഫോൺ ഓഫ് ആയിരുന്നതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തില്‍ ഇരുവരും ചെന്നൈയില്‍ ഉണ്ടെന്ന് മനസ്സിലായി. കോഴിക്കോട് നിന്നും പോലീസ് സംഘം ചെന്നൈയിലെത്തി ഇവരെ പിടികൂടി.

പോലീസ് പെൺകുട്ടിയെ ചെന്നൈയിൽ നിന്നും നാട്ടിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തു. ചെന്നൈയില്‍ ലോഡ്ജുകളിലും വീട്ടിലും വെച്ച് പലതവണ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button