Latest NewsNewsIndia

ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് പിന്തുണയുമായി സി.പി.എം: ബി.ജെ.പി അംഗം പഞ്ചായത്ത് പ്രസിഡന്റായി

അഗര്‍ത്തല: സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിൽ ബി.ജെ.പി അംഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചത്. ബിജെപി അംഗം ഇനുച് അലിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇനുച് അലിക്ക് സി.പി.എം അംഗങ്ങളും ബി.ജെ.പി അംഗങ്ങളും വോട്ട് ചെയ്തു.

അതേസമയം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഈ സീറ്റിലേക്ക് സി.പി.എം അംഗത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് ലഭ്യമായ വിവരം. 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബി.ജെ.പിക്ക് ആറ് അംഗങ്ങളും സി.പി.എമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനാണ്.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഭരണസമിതി രൂപീകരിച്ചച്ചെങ്കിലും മൂന്ന് മാസത്തിനകം സഖ്യം തകരുകയായിരുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിന്റെ തുടർന്നാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാൽ, തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button