Latest NewsNewsIndia

പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍

മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

അമൃത്സര്‍: മയക്കു മരുന്നിന് അടിമയായ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ.

Read Also: വികസനത്തിന് സ്വകാര്യ മേഖലയും: പൊതു സ്വകാര്യ പങ്കാളിത്ത നിയമം പ്രഖ്യാപിച്ചു

മക്ബൂല്‍പുരയില്‍ നിന്നാണ് വീഡിയോ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. മയക്കുമരുന്നിന് അടിമയായ ഒരു സ്ത്രീ നടക്കാന്‍ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിലുള്ളത്. പ്രദേശത്ത് മയക്കു മരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

വീഡിയോ വൈറലായതോടെ മക്ബൂല്‍പുരയില്‍ പൊലീസ് പരിശോധന നടത്തി. മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്തെ അഞ്ചു വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button