Latest NewsNewsIndia

സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസയ്‌ക്കെതിരെ നടപടി

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച മദ്രസ പൊളിച്ചു നീക്കി

ലക്നൗ: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച മദ്രസ പൊളിച്ചു നീക്കി. ഉത്തര്‍പ്രദേശിലാണ് സംഭവം. അമേഠിയിലെ ബന്ദ- താണ്ട ദേശീയ പാതയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസയാണ് സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്.

Read Also: പോ​ക്‌​സോ കേ​സി​ൽ മദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

നിലവില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായുള്ള സര്‍വേ നടപടികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റ ഭൂമിയിലാണ് മദ്രസ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമായത്. ഇതോടെ പൊളിച്ച് നീക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് മദ്രസ പൊളിച്ചത്. ഇതിന് പുറമേ ഉടമയ്ക്ക് 2.24 ലക്ഷം രൂപ പിഴയും ചുമത്തി.

2009ലാണ് ഭൂമി കയ്യേറി പ്രദേശത്ത് മദ്രസ നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ മതപഠനം നടത്തുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മദ്രസയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button