KeralaLatest NewsNews

നല്ല ഭക്ഷണം നാടിന്റെ അവകാശം: ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു

തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ 2977 സ്ഥാപനങ്ങൾ പരിശോധിച്ചു. 418 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടിസ് നൽകി. 246 സ്ഥാപനങ്ങൾക്ക് ഫൈൻ ചുമത്തി നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

Read Also: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് നിർദ്ദേശം

വൃത്തിഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 108 പായ്ക്കറ്റ് കേടായ പാൽ, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്റെ 120 സാമ്പിളുകൾ, നെയ്യ്, പയർ, പരിപ്പ്, ശർക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങൾ തുടങ്ങിയവയുടെ 1119 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ച് ലാബിൽ അയച്ചു. റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

ഓണം സാംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ്, ഔഷധി എന്നിവയുടെ ഫ്‌ളോട്ടുകൾക്ക് പുരസ്‌കാരം ലഭിച്ചു. സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫ്‌ളോട്ടിന് രണ്ടാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയുടെ ഫ്‌ളോട്ടിന് ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിലുള്ള ക്യാമ്പയിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്‌ളോട്ട് രൂപകൽപന ചെയ്തത്. കുട്ടികളിലും മുതിർന്നവരിലും വർത്തമാനകാലത്ത് കണ്ടുവരുന്ന ജംഗ് ഫുഡിനോടുള്ള അമിതമായ താല്പര്യം കുറയ്ക്കുന്നതിനും അതേ സമയം ജൈവികമായ പഴങ്ങളും പച്ചക്കറികളുടേയും ഉപയോഗം കൂട്ടകയും ചെയ്യുക എന്നുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്‌ളോട്ടിലൂടെ മുന്നോട്ടു വച്ചത്. ജംഗ് ഫുഡിൽ അധികമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഉപ്പ്, പ്രിസർവേറ്റീവ് എന്നിവ രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമായേക്കാം. കൂടാതെ ശരിയായ ആരോഗ്യത്തിനു നമ്മൾ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ആർദ്രം കാലഭേദമില്ലാത്ത സേവന മാതൃക എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഔഷധി ഫ്‌ളോട്ട് രൂപകൽപന ചെയ്തത്. ഔഷധ ചികിത്സ രീതികളും ഔഷധമരുന്നു തയ്യാറാക്കലും ഉൾപ്പെടുത്തി. ഔഷധിയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ‘ഔഷധി മാൻ’ ഇൻസ്റ്റലേഷനും ഉണ്ടായിരുന്നു.

Read Also: വനോപഹാർ ഉത്പന്നങ്ങൾ ഓൺലൈനായി ലഭിക്കും: ഫ്‌ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button