KeralaLatest NewsNews

തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

 

തിരുവനന്തപുരം: നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ.എസ് അജിന്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അരുവിയോട് ജംഗ്ഷനിൽ നായ കുറുകെ ചാടി അപകടമുണ്ടായത്.

അജിന്‍ ബൈക്കില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയും മുന്നിലെത്തിയ മറ്റൊരു ബൈക്കുമായി അജിന്റെ ​ബൈക്ക് കൂട്ടിയിടിക്കുകയുമായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button