KeralaLatest NewsNews

തൃശ്ശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം

തൃശ്ശൂര്‍: തൃശ്ശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് വന്‍ കവർച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ മോഷണം പോയി. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ഉള്ള പെൻ്റ മൊബൈൽസിലാണ് കവർച്ച നടന്നത്.

രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥാപനത്തിൻ്റെ ഗ്ലാസ് ഡോറിലെയും, ഷട്ടറിലെയും താഴുകൾ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തു കയറിയത്.

ഷെൽഫിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള മൊബൈൽ ഫോണുകളും സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയുടെ ഹാർഡ്‌ ഡിസ്ക്കും കവർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button