ErnakulamKeralaNattuvarthaLatest NewsNews

തെരുവുനായ ആക്രമണം : കൂത്താട്ടുകുളത്ത് തെരുവുനായ്ക്കള്‍ കടിച്ച് കൊന്നത് 45 കോഴികളെ

മുട്ടക്കോഴി കര്‍ഷകനായ നിരപ്പേല്‍ ശശിയുടെ കോഴികളാണ് ചത്തത്

കൊച്ചി: കൂത്താട്ടുകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണം. 45 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തി. മുട്ടക്കോഴി കര്‍ഷകനായ നിരപ്പേല്‍ ശശിയുടെ കോഴികളാണ് ചത്തത്.

ഇന്ന് അതിരാവിലെയാണ് ഇരുപതോളം വരുന്ന തെരുവ് നായ്ക്കളുടെ സംഘം കൂട് പൊളിച്ച് അകത്തുകടന്ന് കോഴികളെ കൊന്നത്. കൂത്താട്ടുകുളം സ്‌റ്റേഡിയത്തിനു സമീപം തെരുവുനായ്ക്കളുടെ വലിയൊരു സംഘം തന്നെയുണ്ടെന്ന് ശശി പറഞ്ഞു. അടുത്തയിടെ പ്രദേശത്ത് പേവിഷബാധയേറ്റ് ഒരു പശുവും ചത്തിരുന്നു.

Read Also : പ്രകൃതിദത്തമായി പ്രമേഹം കുറയ്ക്കാനുള്ള ഏഴ് വഴികൾ

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാവുകയാണ്. തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തെരുവ് നായ് ശല്യം അതിരൂക്ഷമായ ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. 507 ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുള്ളത്. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.

കഴിഞ്ഞ ഏഴു മാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്സ്പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട്സ്‌പോട്ട് പട്ടികയിലുണ്ട്.

ആരോഗ്യവകുപ്പ് നൽകിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങൾക്ക് നായ കടിയേറ്റതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്സ്‌പോട്ട് ലിസ്റ്റ് നൽകും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്‌പോട്ടുകളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഇത് കൂടാതെ, തദ്ദേശസ്ഥാപനങ്ങൾ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ട് കണ്ടെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button