NewsLife StyleHealth & Fitness

വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കൂ, ഗുണങ്ങൾ ഇതാണ്

കറിവേപ്പിലയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും

കറികൾക്ക് രുചി പകരുന്നതിന് പുറമേ, നിരവധി ഔഷധമൂല്യങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ആരോഗ്യം നിലനിർത്താനും കറിവേപ്പില വളരെ നല്ലതാണ്. അതേസമയം, ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നത് തടഞ്ഞുനിർത്താൻ കറിവേപ്പിലയ്ക്ക് സാധിക്കും. കറിവേപ്പിലയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

രാത്രി, ഒരു ഗ്ലാസ് വെള്ളമെടുത്തതിനുശേഷം അതിലേക്ക് ഏതാനും കറിവേപ്പില ഇട്ടുവയ്ക്കുക. പിറ്റേന്ന് വെറും വയറ്റിൽ ഈ വെള്ളം കുടിച്ചാൽ ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറന്തള്ളാനും കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താനും സഹായിക്കും.

Also Read: വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നു: മന്ത്രി ബാലഗോപാൽ

കറിവേപ്പിലയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടഞ്ഞുനിർത്തുകയും ഇൻസുലിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. കറിവേപ്പിലയിൽ ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button