Latest NewsKeralaNews

കെ.പി.സി.സി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും: പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറൽബോഡിയോഗം ഇന്ന്‌ നടക്കും. ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാൽ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പ് മാത്രമായിരിക്കും ഉണ്ടായിരിക്കുക.

പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരും. മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാൽ, കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കാൻ ദേശീയ അദ്ധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിക്കും. പ്രഖ്യാപനം ഹൈക്കമാൻഡാകും നടത്തുക. രാവിലെ 11-ന് ഇന്ദിരാഭവനിലാണ് നടപടികൾ.

നിലവിലെ ഭാരവാഹികൾക്കെതിരേ പൊതുയോഗത്തിൽ എതിർപ്പുണ്ടാകാനിടയില്ല. അതുകൊണ്ട് മത്സരത്തിനും സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button