CinemaLatest NewsNewsBollywoodEntertainmentKollywoodMovie Gossips

‘ജയ്‌ലറും’ ‘ജവാനും’ കണ്ടുമുട്ടി: ആവേശത്തിലായി ആരാധകര്‍

ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സൂപ്പർ താരങ്ങളാണ് രജനീകാന്തും ഷാറൂഖ് ഖാനും. രജനീകാന്ത് നായകനാകുന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയ്‌ലറും, ഷാറൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ജവാനും ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ്. ഇരുചിത്രങ്ങളുടെയും ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഇപ്പോള്‍ ഇതാ ഷൂട്ടിംഗ് സെറ്റില്‍ ഷാറൂഖ് ഖാനും രജനീകാന്തും കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്ക് ആവേശമേകുന്നത്. ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ നിന്ന് ഇടവേള എടുത്താണ് ഇരുവരും സെറ്റില്‍ കൂടിക്കാഴ്ച നടത്തിയത്.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കൂടുതൽ മുൻഗണന നൽകി, ഗൂഗിളിനെതിരെ കനത്ത പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ കോടതി

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 169-ാമത് ചിത്രമാണ് ജയ്‌ലര്‍. തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സണ്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

ആറ്റ് ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഷാറൂഖ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഷാറൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്നു. നയന്‍താരയുടെയും ആറ്റ് ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. ദീപിക പദുക്കോണ്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button