CricketLatest NewsNewsSports

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും പരിശീലകനുമായ മാര്‍ക്ക് ബൗച്ചറാണ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ പരിശീലകൻ. നിലവിലെ പരിശീലകനായ മഹേല ജയവര്‍ധനെ സ്ഥാനം രാജിവച്ചതോടെയാണ് മാര്‍ക് ബൗച്ചറെ പരിശീലകനായി നിയമിച്ചത്. ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം പരിശീലകനായിരുന്ന ബൗച്ചര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് പരിശീലക സ്ഥാനം രാജിവച്ചത്.

പുതിയ പദവി വലിയ വെല്ലുവിളിയാണെന്നും അടുത്ത സീസണിന് മുമ്പ് ചുമതല ഏറ്റെടുക്കുമെന്നും ബൗച്ചര്‍ പറഞ്ഞു. മുംബൈയുടെ ചരിത്രവും റെക്കോര്‍ഡും നോക്കുമ്പോള്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ടീമിന്‍റെ പരിശീലക ചുമതല എന്നത് തന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തവും വെല്ലുവിളിയാണെന്നും ബൗച്ചര്‍ കൂട്ടിച്ചേർത്തു.

Read Also:- അല്‍ഷിമേഴ്‌സ് തടയാൻ എയ്‌റോബിക്‌സ് വ്യായാമം!

കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടറായും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button